ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം? ബിജെപി നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചന

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: 2019 വരെ കാക്കാതെ അതിനുമുന്നേ ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2018 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പം ലോകസഭ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. 2019ലാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായി ലോക്‌സഭ തെരഞ്ഞെടുപ്പ് സമയമാകുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികമായി നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്.

രാജ്യത്തെ ലോക്‌സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാമെന്നാണ് പ്രധാനമന്ത്രിയും ബിജെപിയും പ്രചരിപ്പിക്കുന്നത്. 

നിയമസഭാ-ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ ഭേദഗതിയുടെ ആവശ്യമില്ല. അങ്ങനെയാണെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ 2018 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പും നടത്തും.

മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഈ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുക.തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളടേയും തെരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്തിയാല്‍ ഏഴ് സംസ്ഥാനങ്ങളിടെ തെരഞ്ഞെടുപ്പ് ഒരേസയം നടക്കും. ഡല്‍ഹി നിയമസഭയിലേക്കും ഈ സമയത്ത് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഇരട്ടപ്പദവി സംബന്ധിച്ച് 21 എംപി എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിരീക്ഷണം. എന്നാല്‍ ഈ നീക്കത്തോട് പ്രതിപക്ഷം യോജിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍