ദേശീയം

വന്ദേ മാതരം പാടാനും ഓക്‌സിജന്‍ വേണമെന്ന് ഈ മറുതകളോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വന്ദേമാതരം പാടാനും കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ വേണമെന്ന് ഈ വിവരമില്ലാത്തവന്മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണം. ഖോരഗ്പൂരില്‍ കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച സംഭവത്തില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റേതാണ് വിമര്‍ശനം. 

ഖോരഗ്പൂരില്‍ മരിച്ച 63 കുഞ്ഞുങ്ങള്‍ക്ക് ശവവസ്ത്രമാക്കാന്‍ മാത്രം വലുതാണോ നമ്മുടെ ദേശീയ പതാകയെന്നും ഹിന്ദുത്വ തീവ്രവാദികളോട്‌ സഞ്ജീവ് ഭട്ട് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറുടെ പ്രതികരണം. 

വേണ്ട ആരോഗ്യ ശ്രദ്ധയും, നല്ല വിദ്യാഭ്യാസവുമാണ് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത്. ദേശീയ ഗാനവും, ദേശഭക്തി ഗാനവുമെല്ലാം പാടുന്നത് ഇതിന് ശേഷമാകാം എന്നും അദ്ദേഹം പറയുന്നു. 

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് സഞ്ജീവ് ഭട്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച്, ഹിന്ദുക്കള്‍ മുസ്ലീംങ്ങളെ ആക്രമിക്കുന്നത് തടയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നതായി സഞ്ജയ് ഭട്ട് കോടതിയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്