ദേശീയം

തെലങ്കാനയിലെ ജനങ്ങള്‍ ഇനിയെന്നും ദേശീയഗാനം കേട്ട് എഴുന്നേറ്റ് നില്‍ക്കണം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഈ സ്വാതന്ത്ര്യദിനം മുതല്‍ തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജമ്മുകുണ്ടാ പ്രദേശത്തുള്ളവര്‍ എന്നും ദേശീയഗാനം കേള്‍ക്കും. ജമ്മുകുണ്ടാ പൊലീസ് നടപ്പിലാക്കിയ പദ്ധതിപ്രകാരം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ ഇനി എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് പ്രദേശത്ത് ദേശീയഗാനം ആലപിക്കും. 

ജമ്മുകുണ്ടാ എസ്‌ഐ പിംഗിളി പ്രശാന്ത് റെഡ്ഢിയാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ഡേയ്ക്കും പോലും ആളുകള്‍ ദേശീയഗാനം ആലപിക്കുന്നില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ദേശീയഗാനമെത്തിക്കാനുള്ള ശ്രമത്തിലാണ് താനെന്നും എസ് ഐ പറഞ്ഞു. സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയുടെ നിര്‍ദേശത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. എസ് ഐ പിംഗിളി പ്രശാന്ത് റെഡ്ഢിയുടെ ഈ പദ്ധതിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്.

ദേശീയഗാനം എല്ലായിടത്തേക്കുമെത്തിക്കാന്‍ പ്രദേശത്തെ 16 സ്ഥലങ്ങളിലായി മൈക്ക് സെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആ സമയത്ത് ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോയെന്ന് നോക്കാന്‍ വളണ്ടിയര്‍മാരെയും പൊലീസ് തയാറാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ഗാസയില്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

സി​ഗരറ്റും വലിച്ച് അച്ഛൻ പിന്നിൽ, സ്കൂട്ടർ ഓടിച്ചത് 13കാരൻ; ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും കിട്ടി എട്ടിന്റെ പണി!

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു