ദേശീയം

അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടി പതിനാറുകാരിയെ അറുപത്തിയഞ്ച്കാരന് വിറ്റു: പരാതിയുമായി അമ്മ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അഞ്ചു ലക്ഷം രൂപയ്ക്ക് വേണ്ടി അമ്മായിയും ഭര്‍ത്താവും ചേര്‍ന്ന് പതിനാറുകാരിയെ ഒമാന്‍ സ്വദേശിയായ 65കാരന് വിറ്റു. ഷെയ്ഖിനെ വിവാഹം കഴിച്ചാല്‍ നല്ല ജീവിതം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിച്ചത്. ഹൈദരാബാദിലാണ് സംഭവം. 

എന്നാല്‍ വിവാഹത്തിന് ശേഷം ഒമാനിലേക്ക് പോയ മകളെ തിരികെ കൊണ്ടുവരാന്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായി അമ്മ ഉന്നിസ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫലാക്‌നുമ അഡീഷണല്‍ കമ്മീഷര്‍ക്ക് സമീപമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്.

മകളോട് സംസാരിച്ചപ്പോഴെല്ലാം അവള്‍ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടതായും കുട്ടിയുടെ അമ്മ പറഞ്ഞു. മകളെ വിവാഹം കഴിച്ച ഷെയ്ഖുമായും ഇവര്‍ ഫോണില്‍ സംസാരിച്ചു, എന്നാല്‍ അഞ്ച് ലക്ഷം തിരികെ ഏല്‍പ്പിച്ചാലെ മകളെ തിരികെ അയയ്ക്കു എന്നാണ് അയാള്‍ പറഞ്ഞത്. 

മാതാപിതാക്കളുടെ സമ്മതമില്ലാതെ ഭര്‍തൃസഹോദരി ഗൗസിയയും  അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്നാണ് നിയമവിധേയമല്ലാത്ത വിവാഹം നടത്തിക്കൊടുത്തത്. ഹൈദരാബാദിലെ ബര്‍ക്കാസ് മേഖലയിലുള്ള ഒരു ഹോട്ടലിലായിരുന്നു ഷെയ്ഖ് താമസിച്ചിരുന്നത്. അവിടെ വെച്ചുതന്നെയാണ് നിക്കാഹ് നടത്തിയതും. 

ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ചാല്‍ ലഭിക്കുന്ന ആഢംബര ജീവിതത്തെ കുറിച്ച് പറഞ്ഞു കൊടുത്തും വീഡിയോ കാണിച്ചുമാണ് പെണ്‍കുട്ടിയെ വിവാഹത്തിന് ഇവര്‍ സമ്മതിപ്പിച്ചതെന്ന് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടിയും ഒമാന്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നപ്പോഴത്തെ ചിത്രങ്ങളും പരാതിക്കൊപ്പം  നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും