ദേശീയം

2022ന് മുന്‍പ് നക്‌സലിസം, കശ്മീര്‍ പ്രശ്‌നം, തീവ്രവാദം എന്നിവയുടെ ഭീഷണി ഇല്ലാതാകുമെന്ന് രാജ്‌നാഥ് സിങ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 2022ന് മുന്‍പ് രാജ്യത്തെ അലട്ടുന്ന നക്‌സലിസം, തീവ്രവാദം, കാഷ്മീര്‍ പ്രശ്‌നം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. 2022ടെ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നത് മുന്‍ നിര്‍ത്തിയുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യം നേരിടുന്ന തീവ്രവാദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

നവ ഇന്ത്യയുടെ നിര്‍മാണം സംബന്ധിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. കശ്മീരി വിഘടനവാദി നേതാക്കളുടെ ഹവാല പണമിടപാടുകള്‍ കണ്ടെത്തിയ എന്‍ഐഎയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.

കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ നിന്നും കശ്മീരിലെ വിഘടനവാദി നേതാക്കളുടെ കയ്കളിലേക്ക് ഒഴകുന്ന പണത്തെ കുറിച്ച് അന്വേഷിച്ച എന്‍ഐഎ ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും

'യോഗയ്ക്കായി രാംദേവ് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, സ്വാധീനമുള്ള വ്യക്തിയുമാണ്: പക്ഷേ...'

'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം