ദേശീയം

2019ഓടെ കേരളത്തിലെ അംഗസംഖ്യ ആറു ലക്ഷമാകുമെന്ന് ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കേരളത്തില്‍ ആര്‍എസ്എസിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ത്താന്‍ ആര്‍എസ്എസ് ലക്ഷ്യം. 2019 ആകുന്നതോടെ കേരളത്തിലെ അംഗങ്ങളുടെ എണ്ണം ഒന്‍പത് ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാവ് ജെ നന്ദകുമാര്‍ പറയുന്നത്.

നിലവില്‍ കേരളത്തില്‍ 5000 ആര്‍എസ്എസ് ശാഖകളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണിത്. ഗുജറാത്തില്‍ വരെ ആയിരം ശാഖകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ പ്രഭാത ശാഖകളുടെ എണ്ണവും കൂടി വരികയാണെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. 

അക്രമങ്ങള്‍ കൊണ്ട് ആര്‍എസ്എസിനെ അടിച്ചമര്‍ത്താമെന്ന് സിപിഎം കരുതണ്ട. ഈ അക്രമങ്ങളെല്ലാം തന്നെ തങ്ങള്‍ക്ക് രാജ്യത്തോടുള്ള പ്രതിബന്ധത വര്‍ദ്ധിപ്പിക്കും. രാജ്യത്തെ കൂടുതല്‍ സേവിക്കാന്‍ പ്രാപ്തമാക്കും. ആര്‍എസ്എസിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നു വരുന്നത് കേരളത്തില്‍ സിപിഎമിന്റെ അടിത്തറ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടുത്തിടെയായി കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍