ദേശീയം

ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആധാര്‍ കാര്‍ഡ്; അഹിന്ദുക്കളുടെ പ്രവേശനം തടയാന്‍ വേണ്ടിയെന്ന് ഹിന്ദുത്വ സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യമാണ് ചില ഹിന്ദു സംഘടനകള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. എല്ലാ ക്ഷേത്രത്തിലും അല്ല, നവരാത്രിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. 

ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നാണ് ഹിന്ദുത്വ ഉത്സവ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പറയുന്നത്. ഗര്‍ബ നൃത്ത പരിശീലനം നടക്കുന്ന ഗര്‍ബ പന്തലില്‍ അഹിന്തുക്കള്‍ പ്രവേശിക്കുന്നു. പന്തലുകളില്‍ പ്രവേശിച്ച ഇവര്‍ ഹിന്ദു പെണ്‍കുട്ടികളോട് അടുക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അടുപ്പും കൂടിയതിന് ശേഷം ഹിന്ദു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. 

ഹിന്ദുക്കള്‍ക്ക് മാത്രമായാണ് ഗര്‍ബ. ഇവിടേക്ക് അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഹിന്ദു സംഘടനകള്‍ പറയുന്നു. കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തിലാണ് ഹിന്ദു സംഘടനകള്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. 

ഈ വര്‍ഷം ആധാര്‍ മാനദണ്ഡമാക്കിയില്ലെങ്കില്‍, എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ഹിന്ദുത്വ ഉത്സവ് സമിതി പ്രവര്‍ത്തകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്