ദേശീയം

മുത്തലാഖ് വിധി ചരിത്രപരം: പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുത്തലാഖിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി മുസ്ലീം സ്ത്രീകളെ ശക്തിപ്പെടുത്താനും ശാക്തികരണത്തിനും ഇടയാക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാമിലി നരിമാന്‍, കുര്യന്‍ ജോസഫ്, യുയു ലളിത് എന്നിവരാണ് വിധിയെഴുതിയത്. ചിഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ എതിര്‍ത്തു. ആയിരം പേജോളും വരുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധിന്യായം. വിവിധ മുസ്ലീം രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്നും എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അതില്‍ നിന്നും മാറാനാകാത്തത് എന്നായിരുന്നു സുപ്രീം കോടതിയുടെ വിധിന്യായം.

പുതിയ നിയമം നിലവില്‍ വരും വരെ ആറുമാസത്തേക്കു മുത്തലാഖിന് വിലക്കും ഏര്‍പ്പെടുത്തി. മുത്തലാഖിലൂടെ വിവാഹമോചിതരായ ഉത്തര്‍പ്രദേശിലെ സൈറാ ബാനു ഉള്‍പ്പടെ മുസ്ലീം സമുദായ അംഗങ്ങളായ സത്രീകളാണ് മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം