ദേശീയം

ലോങ് മാര്‍ച്ചിനു നേരെ ബിജെപി അക്രമം; കനയ്യയ്ക്കു നേരെ ചീമുട്ടയേറ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ മുന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനു നേരെ വീണ്ടും ആക്രമണം. എഐവൈഎഫ്എഐഎസ്എഫ് ലോംഗ് മാര്‍ച്ചിനിടെ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പുരില്‍ വച്ചാണ് കനയ്യക്കു നേരെ ആക്രമണമുണ്ടായത്. കനയ്യക്കും കൂട്ടര്‍ക്കുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയായിരുന്നു. 

ഐഎസ് ഏജന്റ്, രാജ്യദ്രോഹി എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറിലേറെ വരുന്ന ബിജെപി പ്രവര്‍ത്തകരുടെ സംഘം കനയ്യയെ ആക്രമിക്കുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കനയ്യയോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രോശിച്ചു. ലോംഗ് മാര്‍ച്ച് മിഡ്‌നാപൂരില്‍ പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. 

ജാഥയിലുണ്ടായിരുന്ന എഐഎസ്എഫ്- എഐഎസ്എഫ് പ്രവര്‍ത്തകര്‍ തിരിച്ച് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെ സംഘര്‍ഷം അതിരിവിട്ടേക്കുമെന്ന അവസ്ഥയിലെത്തി. എന്നാല്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് സ്ഥലത്തെ സംഘര്‍ഷത്തിന് അയവു വരുത്തി. 19 ബിജെപി പ്രവര്‍ത്തകരെ സംഭവസ്ഥലത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോഗ് മാര്‍ച്ചിനു നേരെ രാജ്യത്തെ മറ്റ് ചിലയിടങ്ങളിലും ആക്രമണങ്ങള്‍ നടന്നിരുന്നു. കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്നതിനു മുന്‍പു തന്നെ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ജാഥ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്