ദേശീയം

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്തു; മുഹമ്മദ് കൈഫിനെതിരെ മത മൗലികവാദികളുടെ സൈബര്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

മുത്തലാഖിനെ നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മത മൗലികവാദികളുടെ സൈബര്‍ ആക്രമണം. വിധി സ്വാഗതം ചെയ്തുകൊണ്ട് കൈഫ് ട്വിറ്ററില്‍ പോസ്റ്റിട്ടതിന് പിന്നാലെ മത മൗലികവാദികള്‍ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. 

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് സുരക്ഷയും ലിംഗ സമത്വവും നല്‍കുന്ന വിധിയാണ് ഇത് എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്. 

ഖുര്‍ ആര്‍ ആണ് മുസ്‌ലിംകളുടെ വിശ്വാസ പ്രമാണമെന്നും അതില്‍ സുപ്രീംകോടതിക്ക് എന്തവകാശം എന്ന തരത്തിലാണ് കൈഫിന് നേരെ ആക്രമണം അഴിച്ചുവിടുന്നവരുടെ പക്ഷം 

വന്ദേമാതരം ഖുര്‍ ആന് എതിരാണെന്ന് ചിലര്‍ പറയുന്നു, സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കുന്ന മതം ഇസ്ലാമാണെന്നും മുസ്‌ലിം ആയിട്ടും താങ്കള്‍ക്കിത് മനസ്സിലായിട്ടില്ലേയെന്ന് ചിലര്‍. താങ്കള്‍ ഖുര്‍ ആന്‍ വായിച്ചിട്ടുണ്ടോയെന്നാണ് ചിലരുടെ ചോദ്യം. മുമ്പും മുഹമ്മദ് കൈഫിനെതിരെ പലതവണ മത മൗലികവാദികള്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്