ദേശീയം

മമത ബാനര്‍ജി ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി. ഒക്ടോബര്‍ ഒന്നിന് മുഹറം ആഘോഷിക്കുന്നതിനാല്‍ ദുര്‍ഗാപൂജയുടെ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന നിമജ്ജനം അന്നേ ദിവസം ഒഴിവാക്കണമെന്ന ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. 

മമതയുടെ നിലപാടിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മമത ഇത്തരത്തിലുള്ള ഉത്തരവിറക്കിയിരുന്നുവെന്നും എന്നാല്‍ കോടതി തടയുകയായിരുന്നുവെന്നും സിന്‍ഹ പറഞ്ഞു. മമത വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും വിശ്വാസങ്ങളെക്കുറിച്ച് അവര്‍ക്ക് ധാരണയില്ലെന്നും ബിജെപി നേതാവ് സമ്പത് പട്ര പറഞ്ഞു. 

എന്നാല്‍ ഒക്ടോബര്‍ ഒന്നിനു മാത്രമാണ് ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നതെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചടങ്ങു നടത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും