ദേശീയം

മുംബൈയില്‍ കനത്ത കാറ്റും മഴയും തുടരുന്നു; വെള്ളപ്പൊക്കം ഭയന്ന് ജനം: ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയും കാറ്റും മുംബൈയിലെ ജനജീവിതം സ്തംഭിപ്പിച്ചു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. സാധാരണ നമഴയിലും ഒന്‍പത് ഇരട്ടി മഴയാണ് രണ്ടു ദിവസങ്ങളായി മുംബൈ നഗരത്തിലുണ്ടായത്. നഗരത്തിലെ റെയില്‍, റോഡ്, വ്യോമ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്ധേരി, ദാദര്‍, സയണ്‍, മാട്ടുംഗ, എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. 2005ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് നഗരത്തിലുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് മുംബൈയിലുള്ളവര്‍.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, രാവിലെ മുതല്‍ ശക്തമായ മഴയും കാറ്റും വേലിയേറ്റമുണ്ടാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

നാല് മീറ്ററോളം ഉയരത്തില്‍ വരെ വേലിയേറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കടല്‍ തീരത്തേക്കു വരരുതെന്നും നാട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കിയ പോലീസ് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് സര്‍വ്വ സജ്ജമായി ദേശീയ ദുരന്തനിവാരണ സേന മുംബൈയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം