ദേശീയം

ജനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല; കുട്ടികളെക്കൂടി സര്‍ക്കാര്‍ നോക്കേണ്ടിവരും: ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ജനങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. അവരുടെ മക്കളെക്കൂടി സര്‍ക്കാര്‍ നോക്കണമെന്നാണ് അവര്‍ പറയുന്നത് എന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. യാത്ര എന്ന സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു ആദിത്യനാഥ്. 

എനിക്കു തോന്നുന്നത് കുറച്ചു കാലം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് രണ്ടോ മൂന്നോ വയസ് പ്രായമായാല്‍ ആളുകള്‍ അവരെ സര്‍ക്കാര്‍ നോക്കണമെന്ന് പറഞ്ഞ് സര്‍ക്കാറിനെ ഏല്‍പ്പിക്കുമെന്നാണ്. ആളുകള്‍ പശുവിനെ വളര്‍ത്തി പാല് വില്‍ക്കും. എന്നാല്‍ പാല് കിട്ടുന്നത് നിന്നാല്‍ പശുവിനെ സര്‍ക്കാര്‍ നോക്കണമെന്ന് പറഞ്ഞ് അവര്‍ ഉപേക്ഷിക്കും. മാലിന്യങ്ങളെല്ലാം നിലത്തിടും. ഞങ്ങളത് ക്ലീന്‍ ചെയ്യില്ലെന്നതാണ് ജനങ്ങളുടെ സമീപനം. ഇതെല്ലാം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നാണ് അവരുടെ ധാരണ,ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 

സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച് ആഴ്ചകള്‍ കഴിയും മുമ്പാണ് ജനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയെകകുറിച്ച് മുഖ്യമന്ത്രി വാചാലനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്