ദേശീയം

ഹൂസ്റ്റണിലും ശിവസേനയാണോ ഭരിക്കുന്നത്? മഴക്കെടുതിയില്‍ വിമര്‍ശനം ഉന്നയിച്ചവരോട് സാമ്‌ന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഴക്കെടുതികളും വെള്ളപ്പൊക്കവും കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പേറഷന്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനെതിരെ ഭരണകക്ഷിയായ ശിവസേന. മുംബൈയില്‍ മാത്രമല്ല, അമേരിക്കയിലെ ഹൂസ്റ്റണിലും വെള്ളപ്പൊക്കമുണ്ടെന്നും അവിടെ ഭരിക്കുന്നത് ശിവസേനയല്ലെന്നും സേനാ മുഖപത്രമായ സാമ്‌ന പറഞ്ഞു.

'അമേരിക്കന്‍ നഗരങ്ങളായ ഹൂസ്റ്റണ്‍, ടെക്‌സാസ് നഗരങ്ങളും മുംബൈയുടേതിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്. അവിടെയൊന്നും ശിവസേനയല്ല ഭരിക്കുന്നതന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം' സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു. വെള്ളപ്പൊക്കത്തില്‍ 213 പേര്‍ മരിച്ച ഗുജറാത്തിലെ സര്‍ക്കാരിനോടോ ബിഹാര്‍, അസം സര്‍ക്കാരുകളോടോ  മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാത്തതെന്തു കൊണ്ടെന്നും സാമ്‌ന ചോദിച്ചു. 

മുംബൈയിലെ മഴയും മറ്റിടങ്ങളില്‍ പെയ്യുന്ന മഴയും തമ്മില്‍ വ്യത്യാസമില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനും എല്ലാവരും ഒരുമിച്ചു മുന്നോട്ടു വരണമെന്നും സാമ്‌ന പറഞ്ഞു.

നേരത്തെ മഴക്കെടുതിയില്‍ ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തട്ടിക്കയറിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച ഉദ്ധവ് താക്കറെ, 'മഴയെ നിങ്ങള്‍ തന്നെ നിര്‍ത്ത് എന്നും പറഞ്ഞു. മുംബൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്