ദേശീയം

യുപിയില്‍ ഇടതിന് 21 സീറ്റുകള്‍; സിപിഐയ്ക്ക് 20; സിപിഎമ്മിന് ഒന്ന്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി ഇടതു പാര്‍ട്ടികള്‍. ഏഴ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരേയും പന്ത്രണ്ട് പഞ്ചായത്ത് മെമ്പര്‍മാരേയും ഒരു മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനവും വിജയിപ്പിച്ച് സിപിഐ ഏറ്റവും വലിയ ഇടതു കക്ഷിയായി.  സിപിഎമ്മിന് ഒരു പഞ്ചായത്ത് കൗണ്‍സിലര്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ ബിജെപി മുന്നേറ്റത്തില്‍ ഇടതു പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞിരുന്നു. ചെറിയ മുന്നേറ്റങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനകളാണ് ഇടതു പാര്‍ട്ടികള്‍ പങ്കുവെയ്ക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിട്ടുണ്ട്. 16ല്‍ 14 മുന്‍സിപ്പാലിറ്റികളും ബിജെപി നേടിയിരുന്നു. സിപിഐയ്ക്കും സിപിഎമ്മിനും എംപിമാരും എംഎല്‍എമാരും ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു യുപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി