ദേശീയം

വിദ്യാര്‍ത്ഥി നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: ലഷ്‌കര്‍ ഇ തായിബ ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥി നേതാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നും ധന്നു രാജ എന്ന വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. 

ഗോപാല്‍ഗഞ്ചിലെ വിദ്യാര്‍ത്ഥി നേതാവാണ് 23കാരനായ രാജ. ഡിസംബര്‍ ഒന്നിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാളുടെ മേല്‍ നിരവധി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഷ്‌കര്‍ തീവ്രവാദിയായ ഷെയ്ക് അബ്ദുല്‍ നയീമിന് സഹായം ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് രാജയെ അറസ്റ്റ് ചെയ്തത്.

ഐപിസി 120ബി, 121, 121എയും 1967ലെ യുഎ(പി) ആക്ട് 17, 18, 19, 20, 38, 39, 40 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡിസംബര്‍ അഞ്ചിന് ധന്നു രാജിനെ ഡെല്‍ഹിയിലുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ