ദേശീയം

രാഹുലിന്റെ സ്ഥാനാരോഹണം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനമെന്ന് ബിജെപി നേതാവ്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതോടെ, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടതായി കരുതുന്നതായി ബിജെപി നേതാവ് ഹിമന്ത ബിസ്‌വാ ശര്‍മ്മ.  പുതിയ നൂറ്റാണ്ടില്‍ കുടുംബവാഴ്ചയ്ക്കും ജന്മിത്വ രാഷ്ട്രീയത്തിനും അറുതി വരുത്താനുളള അവസരമാണ് രാഹുല്‍ ഗാന്ധി കളഞ്ഞുകുളിച്ചതെന്നും ഹിമന്ത ബിസ്‌വാ ശര്‍മ്മ ആരോപിച്ചു. ആസാമിലെ ബിജെപിയുടെ മന്ത്രിയായ  ഹിമന്ത ബിസ്‌വാ ശര്‍മ്മ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു.  

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദു:ഖത്തിലാണെന്നും ഹിമന്ത ബിസ്‌വാ ശര്‍മ്മ ആരോപിച്ചു. പാര്‍ട്ടിയ്ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ സുതാര്യതയില്ലായ്മയില്‍ വിഷമിക്കുന്നതായും ട്വിറ്ററിലുടെ ഹിമന്ത ബിസ്‌വാ ശര്‍മ്മ പറഞ്ഞു.  അതേസമയം പാര്‍ട്ടിയുടെ ചരിത്രം ഹിമന്ത ബിസ്‌വാ ശര്‍മ്മയ്ക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് മറുപടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ