ദേശീയം

കപില്‍ സിബലിന്റെ നിലപാടിന് അമ്പലങ്ങള്‍ കയറിയിറങ്ങുന്ന രാഹുല്‍ മറുപടി പറയണം: അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീംകോടതി വാദം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെയ്ക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ആവശ്യം തന്നെ അത്ഭുതപ്പെടുത്തിയതായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. സുന്നി വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് കോടതിയില്‍ എത്തിയ കപില്‍ സിബലിന്റെ ഈ ആവശ്യത്തിന്മേല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും
അമിത്ഷാ ആവശ്യപ്പെട്ടു. 

ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തയ്യാറാകണം. രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ അമ്പലങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍, മറ്റൊരു നേതാവായ കപില്‍ സിബല്‍ രാമജന്മഭൂമി കേസ് നീട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.  വാദം നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടതിലുടെ നിയമയുദ്ധം രാഷ്ട്രീയവല്‍ക്കരിക്കാനാണ് കപില്‍ സിബല്‍ ശ്രമിച്ചത് എന്ന് വ്യക്തമാണെന്ന് ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവു അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ