ദേശീയം

ശരദ് യാദവിന്റെയും അന്‍വര്‍ അലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഡിയു വിമത നേതാക്കളായ ശരദ് യാദവിന്റെയും അന്‍വറലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി. ജെഡിയു നേതാവ് നിതീഷ് കുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് രാജ്യാസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി. 

ജെഡിയു അംഗമായി രാജ്യസഭിലെത്തിയ ശരത് യാദവ് ഇതേ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ജെഡിയു ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിയ ഇരുവരും പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടകളില്‍ സജീവമാണെന്നും ഇവര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാര്‍ അപേക്ഷ നല്‍കിയത്. 

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ശരദ് യാദവിനെതിരെ ജെയിഡു നടപടിയെടുത്തിരുന്നു. യാദവിനെതിരായ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച നേതാവാണ് അന്‍വര്‍ അലി. ശരത് യാദവിനെതിരായ നടപടി സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അലി അന്‍വര്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ബീഹാറിനെ സംബന്ധിച്ച് ശരത് യാദവും നിതീഷ് കുമാറും പാര്‍ട്ടിക്ക് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും