ദേശീയം

വന്ദേമാതരം വേണ്ട ജനഗണമന മതി; ബിജെപി നടപടി റദ്ദാക്കി ബി എസ് പി മെയര്‍

സമകാലിക മലയാളം ഡെസ്ക്

മീററ്റിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് മീറ്റിംഗുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കികൊണ്ടുള്ള മുന്‍ ബിജെപി മെയറുടെ തീരുമാനം റദ്ദാക്കി ബി എസ് പിയുടെ സുനിത വര്‍മ്മ. മെയറായി സ്ഥാനമേറ്റ സുനിതയുടെ ആദ്യ തീരുമാനങ്ങളില്‍ ഒന്നാണിത്. സുനിതയുടെ നടപടി പ്രതിപക്ഷത്തുനിന്ന് ചില പ്രതിഷേധങ്ങള്‍ക്ക് കാരണമായെങ്കിലും സുനിത തന്റെ നടപടിയില്‍ ഉറച്ചു നിന്നു. 

'മുനിസിപ്പല്‍ ബോര്‍ഡിന്റെ ഭരണഘടനയില്‍ പറയുന്നത് ദേശീയഗാനം ആലപിക്കണമെന്നാണ്, വന്ദേ മാതരം എന്നല്ല. വിവാദങ്ങള്‍ ഒന്നും ഉണ്ടാകരുത്... ബോര്‍ഡ് മീറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ്  ജനഗണമന മാത്രമായിരുക്കും ആലപിക്കുക', സുനിത വര്‍മ്മ പറഞ്ഞു.

എന്നാല്‍ മെയറുടെ ഈ തീരുമാനത്തെ ബോര്‍ഡിന് അകത്തും പുറത്തും പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും മെയര്‍ വ്യവസ്ഥകള്‍ ആജ്ഞാപിക്കുന്ന രീതിയാണ് തുടരുന്നതെങ്കില്‍ പ്രതിഷേധവുമായി റോഡിലേക്കിറങ്ങുമെന്നും ബിജെപി പ്രതിനിധി കരുണേഷ് നന്ദന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ