ദേശീയം

ഡല്‍ഹി ജുമാ മസ്ജിദ് ജമുനാ ദേവി ക്ഷേത്രം; വിവാദ പ്രസ്താവനയുമായി വീണ്ടും വിനയ് കത്യാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജുമാ മസ്ജിദ് ജമുന ദേവി ക്ഷേത്രം ആയിരുന്നെന്ന് ബജെപി നേതാവും പാര്‍ലമെന്റ് അംഗവുമായ വിനയ് കത്യാര്‍. താജ്മഹല്‍ തേജോ മഹാലയ ആയിരുന്നതു പോലെ തന്നെയാണ് ഇതെന്നും വിനയ് കത്യാര്‍ പറഞ്ഞു.

മുഗള്‍ ഭരണകാലത്ത് ആറായിരം സ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ടതാണ് ഡല്‍ഹിയിലെ ജുമാ മസ്ജിദെന്ന് കത്യാര്‍ പറഞ്ഞു. 

താജ് മഹല്‍ തേജോമഹാലയ ആണെന്ന വിനയ് കത്യാറിന്റെ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയാറാക്കിയ ടൂറിസ്റ്റ് കൈപ്പുസ്തകത്തില്‍ താജ് മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു വിനയ് കത്യാറിന്റെ പ്രതികരണം. ഹിന്ദു തീവ്രവാദികള്‍ താജ് മഹല്‍ ലക്ഷ്യമിട്ടു നീങ്ങുന്നതിന്റെ സൂചനകളാണ് ഇതെന്നാണ് ഉയര്‍ന്നുവന്ന ആക്ഷേപം. 

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവായിരുന്ന ഷാ ജഹാനാണ് താജ് മഹലും ഡല്‍ഹി ജുമാ മസ്ജിദും പണികഴിപ്പിച്ചത്. രാജ്യതലസ്ഥാനത്തിന്റെ ലാന്‍ഡ് മാര്‍ക്കുകളിലൊന്നായി കരുതപ്പെടുന്ന ജുമാ മസ്ജിദ് മുസ്ലിംകളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ