ദേശീയം

പാക്കിസ്ഥാനുമായി താരതമ്യം ചെയ്താല്‍ അറസ്റ്റ് ചെയ്യുമോ? മുസ്ലീം പുരോഹിതനെതിരെ വാളെടുത്ത് ബിജെപി

സമകാലിക മലയാളം ഡെസ്ക്

പാക്കിസ്ഥാനിലെ ഒരു സ്ഥലം ചൂണ്ടിക്കാട്ടി താരതമ്യം നടത്തിയതിന് മുസ്ലീം മത പുരോഹിതനെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ രണ്ടാമത്തെ വലിയ നഗരമായ ഹുബല്ലിയെ ഒരു സ്ഥലത്തെ പാക്കിസ്ഥാനോട് താരതമ്യം ചെയ്തതിനാണ് അബ്ദുല്‍ ഹമീദ്  ഖൈരതി എന്ന മുസ്ലീം മത പുരോഹിതനെ അറസ്റ്റ് ചെയ്തത്. കോടതി ഇദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ഈദ് മിലാദ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹുബല്ലയിലെ ഗണേഷ് പേട്ട് പാക്കിസ്ഥാന്‍ പോലെയാണെന്നായിരുന്നു അബ്ദുല്‍ ഹമീദിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണം എന്ന മുറവിളിയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. 

വിവാദമായതോടെ മുസ്ലീം പുരോഹിതന്‍ തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായെത്തി. പാക്കിസ്ഥാനില്‍ ആഘോഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശത്തോടെയാണ് ഗണേഷ് പേട്ടിലെ ജനങ്ങള്‍ ഈദ് മിലാദ് ആഘോഷിക്കുന്നതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അബ്ദുല്‍ ഹമീദിന്റെ വിശദീകരണം.

എന്നാല്‍ വിവാദം ശമിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വിശദീകരണത്തിന് കഴിഞ്ഞില്ല. ഐപിഎസ് സെക്ഷന്‍ 153 എ പ്രകാരം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും