ദേശീയം

മോദി സാര്‍,തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഈ കളളക്കഥകള്‍ എന്തിന്? ; ശത്രുഘ്‌നന്‍ സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് എതിരായ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച്  ബിജെപി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ. തെരഞ്ഞെടുപ്പ് ഏതുവിധേനെയും ജയിക്കാന്‍ അവിശ്വസനീയമായ കഥകള്‍ മെനയുകയാണോ എന്ന് ശത്രുഘ്‌നന്‍ സിന്‍ഹ മോദിയോട് ചോദിച്ചു. വസ്തുതകള്‍ക്ക് നിരക്കാത്ത ഇത്തരം കഥകള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ തുടര്‍ച്ചയായി പ്രയോഗിക്കുന്നു. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ അനിവാര്യമായിരിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ചോദിച്ചു. 

കഴിഞ്ഞ ദിവസം പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ വസതിയില്‍ പാക്ക് നയതന്ത്രപ്രതിനിധികളുമായി മന്‍മോഹന്‍സിങ് അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന ചോദ്യമാണ് നരേന്ദ്രമോദി മുഖ്യമായി ഉന്നയിച്ചത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പാക്ക് നയതന്ത്രപ്രതിനിധികളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന കഥകള്‍ അവിശ്വസനീയമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ ചെളിവാരിയെറിയുന്നത് അവസാനിപ്പിച്ചു യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കണം. ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്ന വികസനം, തൊഴില്‍, ആരോഗ്യം ഉള്‍പ്പെടെയുളള വിഷയങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ മോദിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ അന്തരീക്ഷത്തെ വര്‍ഗീയകലുഷിതമാക്കുന്നത് അവസാനിപ്പിക്കണം. ആരോഗ്യകരമായ രാഷ്ട്രീയം സാധ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശത്രുഘ്‌നനന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ