ദേശീയം

ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രം ; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചേദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. കേസില്‍ ഇന്ന് ഹര്‍ജിക്കാരുടെയും സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായി. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.കെ സിക്രി, എ.എം കന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഭരണഘടനാബെഞ്ചിലുള്‍പ്പെടുന്ന ജഡ്ജിമാര്‍. എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടാമെന്ന്  കേന്ദ്രം ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.  


ആധാര്‍ കാര്‍ഡും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. മൊബൈല്‍ പോണ്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതിയും നീട്ടാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം ആധാറിന് എതിരായ ഹര്‍ജികളില്‍ ജനുവരി 10 മുതല്‍ ഭരണഘടനാ ബെഞ്ച് അന്തിമ വാദം കേള്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ