ദേശീയം

ഗുജറാത്തില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി എംപി; 90 സീറ്റിലൊതുങ്ങുമെന്ന് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഗുജറാത്തില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി എംപി സഞ്ജയ് കാക്കഡെ. ഒരു തെരഞ്ഞെടുപ്പ് സര്‍വെ അടിസ്ഥാനമാക്കിയാണ് എംപിയുടെ നിരീക്ഷണം. ഗുജറാത്തില്‍ പാര്‍ട്ടി പരുങ്ങലിലാണന്നും സര്‍വെ പറയുന്നു. സഖ്യം ഉണ്ടാക്കി സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചാല്‍ പോലും അത് കഴിയില്ലെന്നും എംപി പറയുന്നു.

രണ്ടാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന സര്‍വെകളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടുമായി എംപി രംഗത്തുവന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് പാര്‍ട്ടിയെന്ന നിലയില്‍ അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ വീഴ്ചയായി വിലയിരുത്തപ്പെടുമെന്നും എംപി പറഞ്ഞു. 182 സീറ്റുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് നിലവില്‍ 92 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയുള്ളുവെന്നും എംപി പ്രവചിച്ചു. 18നാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ