ദേശീയം

തിരിമറിയില്ലെങ്കില്‍ ബിജെപിയുടെ തോല്‍വി ഉറപ്പ്; 82 സീറ്റു പോലും കിട്ടില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു നടത്തിയില്ലെങ്കില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന കാര്യത്തില്‍ തനിക്ക് നൂറു ശതമാനവും സംശയമുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 

എക്‌സിറ്റ് പോളുകള്‍ തെറ്റായി മാറും എന്നതില്‍ സംശയമൊന്നുമില്ല. വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറിയില്ലെങ്കില്‍ ബിജെപിയുടെ പരാജയം ഉറപ്പാണ്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളുടെ രാത്രികളിലായി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്താനിടയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഇല്ലാത്തപക്ഷം 82 സീറ്റില്‍ കൂടുതല്‍ നേടാന്‍ ബിജെപിക്കാവില്ലെന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടു. 

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വോട്ടണ്ണല്‍ സുഗമമാക്കാനാണ് വോട്ടു രശീതി ഉപയോഗിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് വിവിപാറ്റ് രശീതി എണ്ണേണ്ടതില്ലെന്ന് സുപ്രിം കോടതി നിലപാട് സ്വീകരിച്ചത് എന്നു മനസിലാവുന്നില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം