ദേശീയം

"ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടി" : മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് തിളക്കമില്ലാത്ത വിജയമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ബിജെപി മുഖം രക്ഷിച്ചു എന്നേ വിലയിരുത്താനാകൂ. ഗുജറാത്തിലേത് ബിജെപിയുടെ ധാര്‍മ്മികത പരാജയമാണെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. 

വളരെ സമതുലിതമായ ജനവിധി രേഖപ്പെടുത്തിയതിന് ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അനീതി, ആശങ്ക എന്നിവയ്ക്ക് എതിരെയുള്ള ജനവിധിയാണ് ഗുജറാത്തിലേത്. 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന കൂടിയാണ് ഈ ഫലം. ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി മമത പറഞ്ഞു. 

115 സീറ്റിന്റെ ഭൂരിപക്ഷമായിരുന്നു വിജയ് രൂപാണി സര്‍ക്കാരിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം 99 ആയി കുറഞ്ഞു. ഇത്തവണ 150 ലേറെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നൂറിന് താഴേക്ക് ഒതുങ്ങിപ്പോയ ബിജെപിക്ക്, കൈവശമുണ്ടായിരുന്ന 16 സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്