ദേശീയം

ഹാര്‍ദിക്കിനെ കൂടെക്കൂട്ടിയത് ഗുണമോ ദോഷമോ എന്നു പരിശോധിച്ചാല്‍ അറിയാം: രാംമാധവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹാര്‍ദിക് പട്ടേലിനെയും ജിഗ്നേഷ് മേവാനിയെയും അല്‍പേഷ് താക്കൂറിനെയും കൂടെക്കൂട്ടിയത് തെരഞ്ഞടുപ്പില്‍ ഗുണം ചെയ്തിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് ബിജെപി നേതാവ് രാം മാധവ്. ജാതി അജന്‍ഡകള്‍ ഗുണമാണോ ദോഷമാണോ ചെയ്തത് എന്നു കോണ്‍ഗ്രസ് പരിശോധിക്കുന്നതു നന്നായിരിക്കുമെന്ന് രാം മാധവ് ട്വീറ്റ് ചെയ്തു.

പൂര്‍ണ വിശദാംശങ്ങള്‍ വന്നു കഴിഞ്ഞ ശേഷം കോണ്‍ഗ്രസ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതു നന്നാവും. ഹാര്‍ദിക് പട്ടേലിന്റെയും ജിഗ്നേഷ് മേവാനിയുടെയും അല്‍പേഷ് താക്കൂറിന്റെയും ജാതി അജന്‍ഡ ഗുണമാണോ ദോഷമാേേണാ ചെയ്തത്? 

തുടര്‍ച്ചയായ അഞ്ചു തെരഞ്ഞെടുപ്പുകള്‍ ജയിച്ചെങ്കിലും ബിജെപി കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്ന് രാംമാധവ് വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് വിവിധ കോണുകളില്‍നിന്ന് ഹര്‍ദിക് പട്ടേലിനും മേവാനിക്കും അല്‍പേഷ് താക്കൂറിനും പ്രശംസ ലഭിക്കുന്നതിനിടയിലാണ് രാംമാധവിന്റെ അഭിപ്രായ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ