ദേശീയം

തെരഞ്ഞെടുപ്പു ഫലത്തില്‍ കണ്ടത് ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ വീഴ്ച: ശിവേസന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കൊട്ടിഘോഷക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ വീഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. തെരഞ്ഞെടുപ്പു ജയിക്കാന്‍ നരേന്ദ്ര മോദിക്ക് പാകിസ്ഥാനെ കൂട്ടുപിടിക്കേണ്ടി വന്നെന്നും സേനാ മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി.

ഇരുപത്തി രണ്ടു വര്‍ഷത്തെ ഗുജറാത്ത് വികസനത്തെക്കുറിച്ച് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ചര്‍ച്ച ചെയ്തില്ല. ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തി ഐഡന്റിറ്റിയും പാകിസ്ഥാനും ഹിന്ദു മുസ്ലിം ബന്ധവുമെല്ലാം എടുത്തിടേണ്ടിവന്നു. ബിജെപി തെരഞ്ഞെടുപ്പു ജയിക്കുകയും എന്നാല്‍ കോണ്‍ഗ്രസ് തോല്‍ക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം എല്ലാവരും ചര്‍ച്ചചെയ്യുന്നത് രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ്. രാഹുല്‍ തിളങ്ങുകയും മോദി മങ്ങുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇതെന്ന് സേനാ മുഖപത്രം അഭിപ്രായപ്പെട്ടു.

അമിത് ഷാ അവകാശപ്പെട്ടിരുന്ന 150 സീറ്റിലേക്ക് എത്താന്‍ ആയില്ലെന്നു മാത്രമല്ല, നൂറു തികയ്ക്കാന്‍ പോലും ബിജെപിക്കായില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പാണിതെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ