ദേശീയം

അടുത്ത തെരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടി ഗുജറാത്തില്‍ അധികാരത്തില്‍ വരും: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്‌: അടുത്ത ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിങ്ങള്‍ പിന്‍മാറാന്‍ പാടില്ല. ബിജെപിയെ എതിരിടുന്നതില്‍ ഒരിഞ്ചുപോലും വിട്ടു കൊടുക്കരുത്. ഈ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് പുതിയൊരു നേതൃനിര ഉയര്‍ന്നുവന്നു. ഇവരായിരിക്കും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുക,രാഹുല്‍ പറഞ്ഞു. 

20 വര്‍ഷമായി മോദിയും ബിജെപിയും കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. ഇലക്ഷനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും ഞാന്‍ അഭിനന്ദിക്കുകയാണ്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാജയമേറ്റുവാങ്ങിയെങ്കിലും ബിജെപിയുടെ തേരോട്ടത്തെ 99 സീറ്റുകളില്‍ ഒതുക്കാനും കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്താനും കോണ്‍ഗ്രസിന് സാധിച്ചു. ഇത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് നല്‍കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി