ദേശീയം

മുത്തലാഖ് ബില്‍: ഈ ദിനം ചരിത്രപരമെന്ന് മുസ്ലിം വിമന്‍സ് പേഴ്‌സനല്‍ ലോ ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദിവസം ചരിത്രപരമെന്ന് അഖിലേന്ത്യാ മുസ്ലിം വിമന്‍സ് പേഴ്‌സനല്‍ ലോ ബോര്‍ഡ്. മുത്തലാഖിന്റെ ഇരകളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് പ്രതിഫലമാണ് ഇതെന്ന് ബോര്‍ഡ് അഭിപ്രായപ്പെട്ടു.

ഇതൊരു ചരിത്രപരമായ ദിനമാണ്- ബില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് മുസ്ലിം വിമന്‍സ് പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം ഷയിസ്ത അംബര്‍ പ്രതികരിച്ചു. മുത്തലാഖിന്റെ ഇരകള്‍ വര്‍ഷങ്ങളായി സഹിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കാത്തിരിപ്പിനു ഫലമുണ്ടായിരിക്കുന്നു. എല്ലാ എംപിമാരും പിന്തുണച്ച് ബില്‍ പാസാക്കാന്‍ സഹായിക്കണമെന്ന് ഷയിസ്ത അംബര്‍ അഭ്യര്‍ഥിച്ചു.

മുത്തലാഖ് മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് അഖിലേന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ