ദേശീയം

സംസ്ഥാന ഗാനം ആലപിക്കുന്നതിനിടയില്‍ വേദിയില്‍ ച്യുയിംഗം ചവച്ചു; ഐഎഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സംസ്ഥാന ഗാനം ആലപിക്കുന്നതിനിടയില്‍ വേദിയില്‍ ഇരുന്ന് ച്യുയിംഗം ചവച്ച ഐഎഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണ്ണാടകയിലെ സിരാ തുമാകുരു ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്ന ഐഎഎസ് പ്രൊബേഷണറി ഓഫീസറായ പ്രീതി ഗാലോട്ട് ച്യുയിംഗം ചവച്ചത്.

കര്‍ണ്ണാട മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. വേദിയില്‍ ഇരുന്ന് പ്രീതി ച്യൂയിംഗം ചവക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്.

വേദിയില്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ എഴുന്നേറ്റ് നിന്നു. ഇവരോടൊപ്പം എഴുന്നേറ്റു നിന്ന് വേദിയില്‍ നിന്നാണ് പ്രീതി ച്യുയിംഗം ചവച്ചു. കൂടാതെ വേദിയില്‍ ഇരുന്നതിനു ശേഷവും പ്രീതി ച്യുയിംഗം ചവക്കുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്.

ഗാനത്തെ പ്രീതി അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഒരുപാടുപേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇതോടെ പ്രീതിക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് ചീഫ്‌സെക്രട്ടറി രത്‌ന പ്രഭ സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ