ദേശീയം

പുതുവർഷത്തിൽ മോദിക്ക് നല്ലബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നു; മായാവതി

സമകാലിക മലയാളം ഡെസ്ക്

ല​ക്നോ: 2018 ൽ ​ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ മോദിക്കും ബി​ജെ​പി സ​ർ​ക്കാ​രി​നും ന​ല്ല ബു​ദ്ധി തോ​ന്നി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പു​തു​വ​ത്സ​രം ആ​ശം​സി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ അ​ധ്വാ​നി​ക്കു​ന്ന​വ​ർ​ക്കും സ​ത്യ​സ​ന്ധ​രാ​യ ആ​ളു​ക​ൾ​ക്കും സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ടേ​യും വ​ർ​ഷ​മാ​യി​രു​ന്നു. സ്ഥാപിത താത്പര്യങ്ങളൾക്കായി രാജ്യത്തെ ബിജെപി ദുരിതത്തിലാക്കി. നോട്ടു നിരോധനം പോലുള്ള നടപടികളിലൂടെ മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. 

ഇതെല്ലാം മുന്നിലുള്ളതുകൊണ്ട് പുതിയ വർഷത്തിൽ ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ബിജെപിക്കും മോദിക്കും തോന്നാതിരിക്കാൻ പ്രാർത്ഥിക്കാം,മായാവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ