ദേശീയം

ഇറോം തുടങ്ങുകയാണ്, പുതിയപോരാട്ടം

സമകാലിക മലയാളം ഡെസ്ക്

പതിനാറു വര്‍ഷം മുമ്പ് സൈക്കിള്‍ ചവിട്ടി നടന്ന വഴികളിലൂടെ ഒരിക്കല്‍ക്കൂടി എത്തുകയാണ്, ഇറോം ശര്‍മിള. സഞ്ചാരം സൈക്കിളില്‍ തന്നെ. പതിനാറു വര്‍ഷമായി മണിപ്പൂരിന്റെ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒക്രാം ഇബോബി സിങ്ങിനെതിരായ രാഷ്ട്രീയ പോരാട്ടം കൂടിയാണ്, ഇറോം ശര്‍മിളയുടെ പുതിയ സൈക്കിള്‍ സവാരി.
ഐതിഹാസികം എന്നു വിശേഷിപ്പിക്കപ്പെട്ട ഉപവാസ സമരം അവസാനിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഇറോം ശര്‍മിളയുടെ ആദ്യ തെരഞ്ഞെടുപ്പുപോരാട്ടമാണിത്. ഇറോം ഉള്‍പ്പെടെ ഇരുപതു സ്ഥാനാര്‍ഥികളെയാവും പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പ്രജ പാര്‍ട്ടി അണിനിരത്തുക. മാര്‍ച്ച് നാലിനും എട്ടിനുമായി രണ്ടു ഘട്ടങ്ങളിലാണ് മണിപ്പൂരിലെ പോളിങ്.
ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടിലല്ല ഇറോമിന്റെ കന്നി തെരഞ്ഞെടുപ്പ് അങ്കം. മണിപ്പൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തൗബാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ഇറോം. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനെതിരെ സിംഹത്തെ അതിന്റെ മടയില്‍നിന്ന് നേരിടുക എന്ന തന്ത്രം പയറ്റുകയാണ് മണിപ്പുരിന്റെ ഉരുക്കുവനിത.
പ്രചാരണ കോലാഹലമോ വമ്പന്‍ റാലികളോ ഒന്നുമില്ലാത്ത ഇറോം ശര്‍മിളയുടെ ശൈലി ജനങ്ങള്‍ക്ക് ഇഷ്ടമാവുന്നുണ്ടെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം. പഴയപോലെ സൈക്കിളില്‍ എത്തി മണ്ഡലത്തിലെ ഓരോരുത്തരെയും നേരില്‍ കാണുക എന്നതാണ് ഇറോമിന്റെ രീതി. ജനങ്ങള്‍ ഒരുമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ഇറോമും പറയുന്നു. 
അതേസമയം ഇബോബി സിങ്ങിന് ഇറോം ശര്‍മിള ഏതെങ്കിലും വിധത്തില്‍ ഭീഷണിയാവുമെന്നു കരുതുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഇബോബി സിങ് മണ്ഡലത്തില്‍ ആഴത്തില്‍ വേരുകളുള്ള നേതാവാണ്. തെരഞ്ഞെടുപ്പു ഫലത്തില്‍ അതു പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ