ദേശീയം

ശശികലയെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിനു ശേഷവും എഐഎഡിഎംകെയിലെ തമ്മില്‍ തല്ലിന് അവസാനമാകുന്നില്ല. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയാണ് പനീര്‍ശെല്‍വം പക്ഷം ഏറ്റവും ഒടുവില്‍ തിരിച്ചടിച്ചിരിക്കുന്നത്. 

ശശികലയ്ക്ക് പുറമെ ബന്ധു ടി.ടി.വി.ദിനകരന്‍, എസ്. വെങ്കടേഷ് എന്നിവരേയും എഐഎഡിഎംകെ ചെയര്‍മാര്‍ മധുസൂധനന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങുന്നതിന് മുന്‍പായിരുന്നു ശശികല ഇരുവരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്.  അഞ്ചു വര്‍ഷം മുന്‍പ് ജയലളിതയായിരുന്നു ശശികലയ്‌ക്കൊപ്പം ദിനകരനേയും, വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്‌. എന്നാല്‍ ക്ഷമാപണവുമായി ശശികലയ്ക്ക് ഇവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതായി ശശികല പ്രഖ്യാപിക്കുകയായിരുന്നു.

പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതിനൊപ്പം ദിനകറിന് എഐഎഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി  പദവിയും നല്‍കിയിട്ടുണ്ട്‌. ദിനകറിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത നല്‍കിയിരിക്കുന്ന നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്