ദേശീയം

സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പ്രാദേശിക ജനങ്ങള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നുണ്ടെന്ന ഇന്ത്യന്‍ ആര്‍മി തലവന്‍  ജനറല്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രം. കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത ആര്‍മി തലവന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. 

കശ്മീരിലെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശം മാത്രമാണ് ആര്‍മി ജനറലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് ബിജെപിയുടെ നിലപാട്. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുത്. കശ്മീരിലെ ജനങ്ങള്‍ സുരക്ഷ സേനയെ സഹായിക്കുന്നില്ലെന്ന ആര്‍മി ജനറലിന്റെ ഭാഗത്ത് നിന്നുമുള്ള പരാമര്‍ശം ഭീഷണിയായി ചിത്രീകരിക്കേണ്ടതില്ലെന്നും ബിജെപി വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും