ദേശീയം

ഷിറോസെലി ലിസ്തു നാഗാലാന്‍ഡ്‌ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊഹിമ: നാഗാലാന്റില്‍ ഷിറോസെലി ലിസ്തു പുതിയമുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയായിരന്ന ടിആര്‍ സെലിയാങ ഇന്നലെ രാജിവെച്ചിരുന്നു.രാജി ഗവര്‍ണര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് ഷിറോസെലി ലിസ്തുവിന്റെ രാജിയില്‍ കലാശിച്ചത്. 
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഗോത്രവര്‍ഗ നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്ത്രീസംവരണം ഗോത്രരീതികള്‍ക്ക് വിരുദ്ധമാണെന്നും തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്‌ളെന്നുമാണ് നാഗാലാന്‍ഡ് െ്രെടബല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ ദിവസം നിയമസഭ കക്ഷി യോഗം ചേര്‍ന്ന് പാര്‍ട്ടി  ഷിറോസെലി ലിസ്തുസുവിനെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു. നാഗ പീപ്ള്‍സ് ഫ്രണ്ടിന്റെ 48 എം.എല്‍.എമാരില്‍ 42 പേരും  ഈ യോഗത്തില്‍ പങ്കെടുത്തു.  ലിസ്തുതന്നെയായിരിക്കും പുതിയ മുഖ്യമന്ത്രി.
60 അംഗ നിയമസഭയില്‍  48 പേരുള്ള  നാഗ പീപ്ള്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. ബി.ജെ.പിക്ക് നാല് അംഗങ്ങളും ബാക്കി എട്ടുപേര്‍ സ്വതന്ത്രരുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി