ദേശീയം

10 കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി വിധിച്ച പത്ത് കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി ശശികലയ്ക്ക് ജയിലില്‍ തുടരേണ്ടി വരും. നിലവില്‍ ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല.

മൂന്ന് വര്‍ഷും 11 മാസവുമാണ് ജയലളിതയ്ക്ക് തടവില്‍ കഴിയേണ്ടി  വരിക. പിഴ അടയ്ക്കാതിരുന്നാല്‍ ഇതു കൂടാതെ 13 മാസം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. 2014 സെപ്റ്റംബറില്‍  കുറ്റക്കാരിയാണെന്ന് വിചാരണ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 21 ദിവസം ശശികല പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്നു. 

ശശികലയ്ക്കും ഇളവരശിക്കും സുധാകരനും മറ്റ് തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന തന്നെയാണ് ജയിലില്‍ ലഭ്യമാക്കുന്നതെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ