ദേശീയം

പുതിയ ആയിരം രൂപ നോട്ട് വരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ഞൂറ്, രണ്ടായിരം രൂപ നോട്ടുകള്‍ക്ക് പിന്നാലെ പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നു. പുതിയതായി വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ആയിരം രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ആരംഭിച്ചതായാണ് സൂചന. 

കള്ളപ്പണം തടയുക ലക്ഷ്യമിട്ടായിരുന്നു നവംബര്‍ എട്ടിന് ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയെങ്കിലും ആയിരം രൂപ നോട്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നില്ല. 

പുതിയ ആയിരം രൂപ നോട്ടുകള്‍ ജനുവരിയില്‍ പുറത്തിറക്കാനായിരുന്നു ആര്‍ബിഐ പദ്ധതി. എന്നാല്‍ 500 രൂപ നോട്ടുകളുടെ അച്ചടിയെ തുടര്‍ന്ന് ഇത് വൈകുകയായിരുന്നു. രണ്ടായിരം രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനു വേണ്ടിയാണ് പുതിയ ആയിരം രൂപ നോട്ട് പുറത്തിറക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു