ദേശീയം

അഞ്ചു കോടിയുടെ കാണിക്ക സമര്‍പ്പിച്ച് തെലങ്കാന മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുപതി: അഞ്ചു കോടി രൂപയുടെ സ്വര്‍ണാഭരണം തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് കാണിക്കവെച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ചാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലേക്ക് കാണിക്ക സമര്‍പ്പിക്കുന്നതെന്ന ആരോപണവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

കുടുംബത്തോടൊപ്പമെത്തിയാണ് കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണം തെലങ്കാന മുഖ്യമന്ത്രി ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. 16 കിലോഗ്രാം തൂക്കം വരുന്ന 5 കോടി രൂപ വിലയുള്ള മകര കാന്താഭരണമാണ് ചന്ദ്രശേഖര്‍ റാവും ക്ഷേത്രത്തിലേക്ക് നല്‍കിയിരിക്കുന്നത്. 

2000 വര്‍ഷം പഴക്കമുള്ള തിരുമല ക്ഷേത്രത്തിലേക്ക് ഇതാദ്യമായാണ് ഇത്ര വലിയ തുകയ്ക്കുള്ള കാണിക്ക സമര്‍പ്പിക്കുന്നത്. തെലങ്കാന സംസ്ഥാനം രൂപീകൃതമാകുന്നതിനു വേണ്ടിയാണ് തിരുമല വെങ്കിടേശ്വര  സ്വാമി ക്ഷേത്രത്തിലേക്ക് ചന്ദ്രശേഖര്‍ റാവു വഴിപാട് നേര്‍ന്നിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ