ദേശീയം

കശ്മീരില്‍ ആഡംബര വിവാഹങ്ങള്‍ക്കു നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വിവാഹ ചടങ്ങുകളിലെ അമിത ചെലവുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവ്. അതിഥികളുടെ എണ്ണത്തിലും ഭക്ഷണത്തിലും നിയന്ത്രണം വരുത്തി പാഴ്‌ചെലവ് ഇല്ലാതാക്കും. സ്വകാര്യ പരിപാടികള്‍ക്കും പൊതു പരിപാടികള്‍ക്കും ഭക്ഷണങ്ങളും മറ്റു അവശ്യ സാധനങ്ങളും അനാവശ്യമായി ചെലവാക്കുന്നുവെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
ഇതു പ്രകാരം നിശ്ചയം പോലെയുള്ള ചെറിയ ചടങ്ങുകള്‍ക്ക് 100 ആളുകളും വിവാഹ ചടങ്ങിന് ആയിരത്തിനു താഴെ ആളുകളും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. സസ്യ സസ്യേതര ഭക്ഷണങ്ങളുള്‍പ്പെടെ ഏഴ് തരം ഭക്ഷണങ്ങളേ അനുവദിക്കുകയുള്ളു. പഴവര്‍ഗങ്ങള്‍ രണ്ടു തട്ടില്‍ ഒതുക്കണം. ക്ഷണക്കത്തുകളുടെ കൂടെ നല്‍കുന്ന മധുര പലഹാരങ്ങള്‍ വിലക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്