ദേശീയം

റിസര്‍വ് ബാങ്കിന് പകരം ചില്‍ഡ്രന്‍ ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍. ന്യൂഡല്‍ഹിയിലെ സംഘം വിഹാറിലുള്ള എടിഎമ്മില്‍ നിന്നാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. 

കോള്‍ സെന്ററില്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവായ രോഹിത്തെന്നയാള്‍ക്കാണ് രാജ്യതലസ്ഥാനത്തെ എടിഎമ്മില്‍ നിന്നും കള്ളനോട്ട് ലഭിച്ചത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. 8000 രൂപയായിരുന്നു രോഹിത് എടിഎമ്മില്‍ നിന്നുമെടുത്തത്. അതില്‍ നാല് നോട്ടുകള്‍ കള്ളനോട്ടുകളായിരുന്നു.

ഈ നോട്ടുകളിലെ അസാധാരണമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ റോഹിത് പൊലീസിനെ സമീപിക്കുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്ഥാനത്ത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു നോട്ടിലച്ചടിച്ചിരുന്നത്. രൂപയുടെ ചിഹ്നവും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും നോട്ടിലുണ്ടായിരുന്നില്ല.

രോഹിത് പണം പിന്‍വലിച്ച എടിഎമ്മിലെത്തി പൊലീസ് പരിശോധിച്ചപ്പോഴും കള്ളനോട്ടുകളാണ് ലഭിച്ചത്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും രണ്ടായിരം രൂപയുടെ നൂറ് കള്ളനോട്ടുകള്‍ അടുത്തിടെ അതിര്‍ത്തി സുരക്ഷ സേന പിടികൂടിയിരുന്നു. രാജ്യ തലസ്ഥാനത്തെ എടിഎമ്മില്‍ നിന്നും കള്ളനോട്ടുകള്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് കള്ളനോട്ടുകള്‍ ഇന്ത്യയിലേക്കെത്തുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍