ദേശീയം

പോയസ് ഗാര്‍ഡനെ ചൊല്ലി തര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനെ ചൊല്ലി തര്‍ക്കം. ജയലളിതയുടെ സഹോദര പുത്രനായ ദീപക്കാണ് പോയസ് ഗാര്‍ഡന്റെ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ജയലളിതയ്ക്ക് കോടതി വിധിച്ചിരിക്കുന്ന 100 കോടി പിഴ താന്‍ അടയ്ക്കാന്‍ തയ്യാറാണ്. പക്ഷെ ഇതിനായി തന്റെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വരും. പണം ലഭിക്കുന്നതിനായി ഏത് വസ്തുക്കളായിരിക്കും വില്‍ക്കുക എന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ പോയസ് ഗാര്‍ഡന്‍ തനിക്കും ദീപയ്ക്കും അവകാശപ്പെട്ടതാണെന്നും ദീപക് പറഞ്ഞു.

ജയലളിതയുടെ അന്ത്യകര്‍മങ്ങള്‍ ശശികലയ്‌ക്കൊപ്പം ചെയ്തത് ദീപക്കായിരുന്നു. പനീര്‍ശെല്‍വത്തേയും, ശശികലയേയും ഒരേസമയം പിന്തുണയ്ക്കുന്നതായിരുന്നു ദീപക്കിന്റെ പ്രതികരണം. എന്നാല്‍ ശശികലയുടെ ബന്ധുക്കളായ ദിനകരനും വെങ്കിടേഷിനും പാര്‍ട്ടിയിലെ ഉന്നത പദവി നല്‍കിയതിനെ ദീപക്ക് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ