ദേശീയം

യുപി ബിജെപി ഭരിക്കുമെന്ന്; നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യുപില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ കാവി പുതച്ചാവും സംസ്ഥാനത്തെഹോളി ആഘോഷമെന്നും മോദി പറഞ്ഞു. അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി ഗോണ്ടയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ബിജെപി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കായിരിക്കും പ്രധാന പരിഗണന നല്‍കുക. അഖിലേഷിന്റെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി യാതൊന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.

കാണ്‍പൂരിലെ ദുരന്തത്തില്‍ അതിര്‍ത്തികടന്നുള്ള ഗൂഢാലോചനയുണ്ടെന്നും അതിര്‍ത്തി ജില്ലയായ  ഗോണ്ട സുരക്ഷിതമാകാന്‍ ഭരണം ബിജെപിയെ ഏല്‍പ്പിക്കണമെന്നും മോദി പറഞ്ഞു
അഞ്ചാംഘട്ടതത്തിന്റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കെ അവസാനഘട്ട പ്രചാരണ പരിപാടിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 11 ജില്ലകളിലെ 52 മണ്ഡലങ്ങളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. അയോധ്യയുള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചാംഘട്ടത്തില്‍ ശക്തമായ ത്രികേണമത്സരത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി