ദേശീയം

കൈരളി ചാനല്‍ പരസ്യമായി മാപ്പ് പറയണം, ബൃന്ദാ കാരാട്ട്‌ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കൈരളി ടിവിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. നടിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ കൈരളിയില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് ബൃന്ദ തിരിഞ്ഞിരിക്കുന്നത്. എന്‍ഡിടിവി ന്യൂസ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് ബൃന്ദ പാര്‍ട്ടി ചാനല്‍ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കൈരളി ചാനല്‍ പരസ്യമായി മാപ്പ് പറയണം എന്നാണ് ബൃന്ദയുടെ ആവശ്യം.

അവരെപ്പറ്റി തികച്ചും ആഭാസകരമായ വാര്‍ത്ത കൊടുത്ത കൈരളി ചാനല്‍ പരസ്യമായി മാപ്പ് പറയണം. മറ്റു മാധ്യമങ്ങളും സെന്‍സേഷണല്‍ വാര്‍ത്തകള്‍ കണ്ടെത്താന്‍ മത്സരിച്ചു. പക്ഷേ അവര്‍ മൗനത്തിന്റെ അതിരുകള്‍ ഭേദിച്ചു. അവര്‍ മറ്റു പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനമാണ്.ബൃന്ദ പറയുന്നു. 

ഇടതുപക്ഷാഭിമുഖ്യമുള്ള രാഷ്ട്രീയ സാംസ്‌കാരിക ഘടനയുള്ള കേരളത്തില്‍ സ്ത്രീകളെ കമ്പോളവസ്തുവായി മാത്രംകാണുന്ന സാമൂഹികപ്രവണത തിരിച്ചറിയാനായില്ലെങ്കില്‍ അത് സ്വന്തം പരാജയമാകും. ഇത്തരം വാസ്തവങ്ങളെ എങ്ങനെ നേരിടാമെന്നതാണ് ലിംഗസമത്വം ഉറപ്പാക്കാന്‍ ബാധ്യതയുള്ള
ഇടതുസര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി ബൃന്ദ ലേഖനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍