ദേശീയം

കോടികളുടെ നേര്‍ച്ചയ്‌ക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് 5 കോടി രൂപയുടെ സ്വര്‍ണാഭരം കാണിക്കയായി നല്‍കിയ തെലങ്കാന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നു. പൊതു ഖജനാവിലെ പണം വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് ഹൈദരാബാദ് ഹൈക്കോടതിയെ സമീപിക്കുന്നത്. 

പൊതു ഖജനാവില്‍ നിന്നുമുള്ള പണം തെലങ്കാനയിലെ തന്നെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് നീക്കിവയ്‌ക്കേണ്ടത്. എന്നാല്‍ ആന്ധ്രാപ്രദേശിലെ സമ്പന്ന ക്ഷേത്രത്തിലേക്കാണ് കെ.ചന്ദ്രശേഖര്‍ റാവു കോടികളുടെ സ്വര്‍ണാഭരണം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ഹൈദരാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് മാരി ശശിധര്‍ വ്യക്തമാക്കി.

തെലങ്കാന മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പണമില്ലാത്തതിന്റെ പേരില്‍ ദിവസേന പൂജകള്‍ പോലും നടത്താന്‍ സാധിക്കാത്ത ക്ഷേത്രങ്ങളുണ്ട്. അവിടേക്കായിരുന്നു മുഖ്യമന്ത്രി പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍