ദേശീയം

ആര്‍ക്ക് വേണമെങ്കിലും കോണ്‍ഗ്രസിനൊപ്പം പോകാം; ശിവസേനയെ പരോക്ഷമായി കുത്തി ദേവേന്ദ്ര ഫഡ്‌നാവിസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോര്‍പ്പറേഷന്‍ ഭരണത്തിന് വേണ്ടി ഒരിക്കലും കോണ്‍ഗ്രസുമായി കൂട്ടു ചേരില്ലെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു കാരണവശാലും ഒരിക്കലും ബിജെപി കോണ്‍ഗ്രസുമായി സഖ്യത്തിനില്ല. ആര്‍ക്കെങ്കിലും കോണ്‍ഗ്രസിനൊപ്പം പോകണമെന്നുണ്ടെങ്കില്‍ പോകാം. ഞങ്ങള്‍ ഒരു വാക്ക് പോലും പറയില്ല. ശിവസേനയെ ഉന്നംവെച്ച് അദ്ധേഹം പറഞ്ഞു. 

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആര്‍ക്കും ഒറ്റയ്ക്ക  ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ശിവസേന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍  ശ്ര
മിക്കുകയാണ് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറകേയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം വന്നത്. ശിവസേനയ്ക്ക് 84ഉം ബിജെപിക്ക് 82 സീറ്റുകളുമാണ് ഉള്ളത്.കേവല ഭൂരിപക്ഷം നേടണമെങ്കില്‍ 114 പേരുടെ പിന്തുണ വേണം.

എന്നാല്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യം എന്നത് സാധ്യമല്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍