ദേശീയം

എബിവിപിക്കെതിരായ ക്യാംപെയ്‌നില്‍ നിന്നും ഗുര്‍മേഹര്‍ പിന്മാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ ക്യാംപെയ്‌നിനു തുടക്കമിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മേഹര്‍ കൗര്‍ പിന്‍വാങ്ങുന്നു. തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളേയും ഭീഷണികളേയും തുടര്‍ന്നാണ് ഗുര്‍മേഹറിന്റെ പിന്‍മാറ്റം. 

താന്‍ ക്യാംപെയ്‌നില്‍ നിന്നും പിന്മാറുകയാണ്. തന്നെ വെറുതെ വിടണം. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞു കഴിഞ്ഞു. 20 വയസുകാരിയായ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നും ഗുര്‍മേഹര്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖര്‍ ഗുര്‍മേഹറിന് പിന്തുണയുമായി മുന്നോട്ടുവന്നെങ്കിലും ക്യാംപെയ്‌നില്‍ നിന്നും പിന്മാറാനാണ് ഗുര്‍മേഹറിന്റെ തീരുമാനം. 

എന്നാല്‍ പ്രതിഷേധ സമരങ്ങളില്‍ നിന്നും ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പിന്മാറരുതെന്നും ഗുര്‍മേഹര്‍ ആവശ്യപ്പെട്ടു. തന്റെ നിലപാടുകളെ തെറ്റായി വ്യാഖ്യാനിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍ വിഷമമുണ്ടാക്കിയെന്ന് തിങ്കളാഴ്ച ഗുര്‍മേഹര്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ളവര്‍ ഗുര്‍മേഹറിനെ വിമര്‍ശിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 

ബിജെപി എംപി ഗുര്‍മേഹറിനെ ദാവുദ് ഇബ്രാഹിമിനോട് താരതമ്യപ്പെടുത്തിയപ്പോള്‍ ഗുര്‍മേഹറിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

ദേശവിരുദ്ധ ചിന്താഗതിയില്ലെന്നും, തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും കിരണ്‍ റിജിജുവിന് ഗുര്‍മേഹര്‍ മറുപടി നല്‍കിയിരുന്നു. എബിവിപിയില്‍ നിന്നും ബലാത്സംഗ ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് ഗുര്‍മേഹര്‍ ഡല്‍ഹി വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്