ദേശീയം

ബുദ്ധിമാന്ദ്യമുള്ള ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കാനുള്ള ആവശ്യം സുപ്രീം കോടതി നിരസിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 26 ആഴ്ചയിലുള്ള ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കാനുള്ള 37കാരിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കുട്ടിക്ക് ബുദ്ധിമാന്ദ്യമുള്ളതിനാല്‍ അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ നമ്മുടെ കയ്യില്‍ ഒരു ജീവനാണ് ഉള്ളതെന്ന് പറഞ്ഞ് സുപ്രീം കോടതി ഇവരുടെ ആവശ്യം നിരസിക്കുകയായിരുന്നു.

ഗര്‍ഭം തുടരുന്നതിന് ഇവര്‍ക്ക് ശാരീരികപരമായ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പരമോന്നത കോടതി ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ആവശ്യം തള്ളിയത്. 

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ബുദ്ധികുറവായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍, ഇവരും സാധാരണ മനുഷ്യരാണെന്ന് ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, എല്‍എന്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്്‌നന്‍സി നിയമപ്രകാരം ഗര്‍ഭം തുടരുന്നതിന് അമ്മയ്‌ക്കോ കുട്ടിക്കോ എന്തെങ്കിലും അപകടമുണ്ടാകുമെന്ന് ഉറപ്പായാല്‍ 20 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിയുണ്ട്. 

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഒരു പക്ഷെ ബൗദ്ധികമായും ശാരീരികമായും വൈകല്യങ്ങളുണ്ടായേക്കാം. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഇത് ന്യായമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്