ദേശീയം

ഒന്‍പത് വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്ത ഇരയ്ക്കു നേരെ നാലാം തവണയും ആസിഡ് ആക്രമണം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഒന്‍പതു വര്‍ഷം മുമ്പ് കൂട്ടബലാത്സംഗത്തിനു ഇരയായ 35 കാരിക്കു നേരെ നാലാം തവണയും ആസിഡ് ആക്രമണം. ഉത്തര്‍ പ്രദേശ് ലഖ്‌നൗവിലുള്ള അലിഖഞ്ചില്‍ കഴിഞ്ഞ ദിവസമാണ് ക്രൂര സംഭവം നടന്നത്. ഹോസ്റ്റലില്‍ നിന്നും വെള്ളം നിറയ്ക്കാന്‍ പുറത്തിറങ്ങിയ ഇരയെ ആസിഡ് മുഖത്തേക്കൊഴിക്കുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച ഇറ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരേ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുഖത്തിന്റെ വലതു ഭാഗത്താണ് അസിഡേറ്റു പൊള്ളലേറ്റത്. കഴിഞ്ഞ മാര്‍ച്ചില്‍ ട്രെയിനില്‍ വച്ച് ഇവരെ രണ്ട് യുവാക്കള്‍ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ല

രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ 2008 ലാണ് കൂട്ടബലത്സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 2011ലും 2013ലും ഇവര്‍ക്കെതിരേ ആസിഡ് ആക്രമണമുണ്ടായി. കൂട്ടബലാത്സംഗക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടവരാണ് ആസിഡ് ആക്രമണം നടത്തുന്നതെന്നാണ് 35കാരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്